|    Nov 17 Sat, 2018 5:14 pm
FLASH NEWS
Home   >  Kerala   >  

വയനാടിന് സഹായഹസ്തവുമായി വ്യക്തികളും സംഘടനകളും: ഇനി ആവശ്യം നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവ

Published : 13th August 2018 | Posted By: sruthi srt

കോഴിക്കോട്: കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി വ്യക്തികളും സംഘടനകളും. കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധനസാമഗ്രികള്‍ കളക്ടറേറ്റിലെത്തിച്ചുതുടങ്ങി. ഇതരജില്ലകളില്‍നിന്നും അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നും സഹായങ്ങള്‍ ജില്ലയിലേക്കെത്തന്നുണ്ട്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകളാണ് ഇത്തരത്തില്‍ സഹായങ്ങളെത്താന്‍ എറെ സഹായിച്ചത്.

ജില്ലാ റവന്യു വകുപ്പിന്റെ നേത്യത്വത്തില്‍ 150ാളം ഉദ്യോഗസ്ഥരാണ് ഇവ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്. അരി, കപ്പ, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ഇങ്ങനെ ശേഖരിച്ചിട്ടുണ്ട്. ശേഖരിച്ച് തരംതിരിക്കുന്ന മുറയ്ക്ക് അവ ജില്ലയിലെ വിവിധ ക്യാമ്പുകളിലെത്തിക്കും. മലയാള മനോരമ, ശ്രീ ഗോകുലം ചിറ്റ്‌സ് ആര്‍ഡ് ഫണ്ട്‌സ് വയനാട് റീജിയണ്‍, ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മില്‍മ, കല്‍പറ്റ വുഡ്‌ലാന്റ് ഹോട്ടല്‍ തുടങ്ങി വിവിധ സ്ഥാപങ്ങളും, സംഘടനകളും വ്യക്തികളും വിവിധതരം സാമഗ്രികള്‍ ലഭ്യമാക്കി. വിവിധതരം പുതിയ വസ്ത്രങ്ങള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്‌കൂള്‍ ബാഗുകള്‍, പഠനോപകരണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാനിറ്ററി നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പുകളില്‍ എത്തിക്കേണ്ട ആവശ്യമില്ല. ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചാല്‍ മതിയാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss