|    Nov 21 Wed, 2018 1:17 am
FLASH NEWS
Home   >  Kerala   >  

ശനിയാഴ്ച വരെ നെടുമ്പാശേരി വിമാനത്താവളം അടച്ചു

Published : 15th August 2018 | Posted By: sruthi srt

തിരുവനന്തപുരം: മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അതിനാല്‍ ഇവിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ ശനിയാഴ്ച വരെ നിറുത്തി. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നാണ് നടത്തിപ്പുകാരായ സിയാല്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

ചെങ്കല്‍ പുഴയിലെ വെള്ളം വിമാനത്താവളത്തിലേക്ക് കയറിയതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. റണ്‍വേയിലും പാര്‍ക്കിംഗ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറി.
നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പുലര്‍ച്ചെ നാലു മുതല്‍ ഏഴ് മണി വരെ നിറുത്തി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍,വെള്ളം കൂടിയതോടെ ഇത് ഉച്ചയ്ക്കു രണ്ട് മണി വരെ നീട്ടി.പിന്നീടാണ് ശനിയാഴ്ച വരെ സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്. അതേസമയം, വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0484 – 3053500, 2610094.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss