Flash News

എന്‍.ഡി തിവാരി അന്തരിച്ചു

എന്‍.ഡി തിവാരി അന്തരിച്ചു
X
:

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുന്‍ മുഖ്യമന്ത്രിയും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായ എന്‍.ഡി തിവാരി (നാരായണ്‍ ദത്ത് തിവാരി-93) അന്തരിച്ചു. തന്റെ ജന്മദിനത്തില്‍ ഡല്‍ഹി മാക്‌സ് ആശുപത്രിയിലായിരുന്നു തിവാരിയുടെ അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം വഹിച്ച ഏക നേതാവാണ് തിവാരി.
പ്രജാ സോഷ്യലിസ്റ്റ് നേതാവായിരുന്ന തിവാരി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 1990കളില്‍ പ്രധാനമന്ത്രിയാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. 94ല്‍ കോണ്‍ഗ്രസ് വിട്ട് അര്‍ജുന്‍ സിങ്ങുമായി ചേര്‍ന്ന് കോണ്‍ഗ്രസ് (തിവാരി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി.
രോഹിത് ശേഖര്‍ എന്ന യുവാവ് തന്റെ പിതാവ് തിവാരിയാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നതിനെത്തുടര്‍ന്ന് തിവാരിയെ ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ രോഹിതിന്റെ പിതാവ് തിവാരിയാണെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയും രോഹിതിന്റെ മാതാവുമായ ഉജ്വല ശര്‍മയെ 88ാം വയസില്‍ അദ്ദേഹം വിവാഹം കഴിച്ചു.
Next Story

RELATED STORIES

Share it