|    Sep 25 Tue, 2018 2:37 am
FLASH NEWS
Home   >  Kerala   >  

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സൂചന: എന്‍സിഎച്ച്ആര്‍ഒ

Published : 29th August 2018 | Posted By: G.A.G

കോഴിക്കോട് : വിപ്ലവ കവി വരവരറാവു, മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാഭരദ്വാജ്, ഗൗതം നവ് ലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ അറസ്റ്റ് രാജ്യത്തെ അടിയന്തിരാവസ്ഥയുടെ കാളരാത്രികളെ വെല്ലുന്ന ഭയാനകമായ നടപടിയാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ)കേരള ചാപ്റ്റര്‍ നിര്‍വാഹക സമിതിയോഗം അഭിപ്രായപ്പെട്ടു. ജനാധിപത്യവാദികളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും എഴുത്തുകാരേയും പത്രപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയും അറസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ചെയ്യുന്നത് ഫാഷിസ്റ്റ് വേട്ടയാണ്. രാജ്യത്ത് നിലവിലുള്ള നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവരുടെ പേരില്‍ യുഎപിഎ അടക്കമുള്ള ഭീകരനിയമ പ്രയോഗത്തിലൂടെ മനസ്സിലാവുന്നത്. തമിഴ്‌നാട്ടില്‍ തിരുമുരുകന്‍ ഗാന്ധിയെ രാജ്യദ്രോഹ കുറ്റം ചാര്‍ത്തി ജയിലിലടച്ചതും ഈ പ്രവണതയുടെ മുന്നോടിയാണ്. ജനകീയ പ്രതിഷേധങ്ങളെയും മനുഷ്യാവകാശ പ്രതികരണങ്ങളെയും ഷണ്ഡീകരിച്ച് നിശബ്ദരാക്കാനുള്ള ഫാഷിസ്റ്റ് ഗൂഡാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമാണ് ബിജെപി കോര്‍പറേറ്റുകളും ആര്‍എസ്എസ് ഫാഷിസ്റ്റുകളും ബഹുമുഖ തന്ത്രങ്ങളുടെ ആവിഷ്‌കാരമാണ് ഈ അറസ്റ്റുകള്‍. ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്്‌ലിം പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ ഭീകരതായി ചിത്രീകരിക്കുന്ന ഫാഷിസ്റ്റ് സമഗ്രാധിപത്യമാണ് ഭരണകൂട നടപടികള്‍. അന്യായമായി രാജ്യത്ത് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത രാജ്യത്തെ മുഴുവന്‍ പൗരാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരേയും അഭിഭാഷകരേയും പൊതുപ്രവര്‍ത്തകരേയും ബുദ്ധിജീവികളെയും മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ എന്‍സിഎച്ച്ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി കെ അബ്ദുസമദ്, കെപിഒ റഹ്മത്തുല്ല, എ എം ഷാനവാസ്, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss