|    Sep 26 Wed, 2018 12:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കു കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചു. ഇന്ധനലഭ്യത, വാര്‍ത്താവിനിമയം, ഗതാഗതം എന്നിവ സാധാരണ നിലയിലാക്കണം. കേരളത്തെ കരകയറ്റാനുള്ള രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരും.

സ്ഥിതി സാധാരണനിലയിലാവുന്നതു വരെ സേനകളുടെ സേവനം തുടരും. സേനകള്‍ ഇതുവരെ 38,000ത്തിലധികം ആളുകളെ രക്ഷിക്കുകയും ഒഴിപ്പിക്കുകയും ചെയ്തു. 23000ത്തിലധികം ആളുകള്‍ക്ക് ആരോഗ്യ സഹായമെത്തിച്ചു. മൂന്നു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇന്ന് വീണ്ടും യോഗം ചേരും. കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങിലൂടെയും ആഭ്യന്തരം, ആരോഗ്യം, വ്യോമയാനം, ഭക്ഷ്യം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും പങ്കെടുത്തു.

പ്രധാന തീരുമാനങ്ങള്‍
* 60 ടണ്‍ അവശ്യമരുന്നുകള്‍ ഇന്ന് കേരളത്തിലെത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ ആറു സംഘങ്ങളുടെ സേവനവും ലഭ്യമാക്കും
* അടിയന്തരമായി 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ ധാന്യങ്ങളും ഇന്ന് വ്യോമ മാര്‍ഗം എത്തും. കൂടുതല്‍ ധാന്യങ്ങള്‍ ട്രെയിനുകളില്‍ എത്തിക്കും.
* 14 ലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി പ്രത്യേക ട്രെയിനും എട്ടുലക്ഷം ലിറ്റര്‍ കുടിവെള്ളവുമായി നേവിയുടെ കപ്പലും ഇന്നു കേരളത്തില്‍
* തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് നിന്നും രണ്ടു പ്രത്യേക ട്രെയിനുകള്‍ കൊല്‍ക്കത്തയിലേക്ക് ഇന്നു സര്‍വീസ് നടത്തും.
* മുടങ്ങിയ ട്രെയിന്‍ സര്‍വീസുകള്‍ വൈകീട്ടോടെ പുനരാരംഭിക്കാനാവും.
* കൊച്ചി നേവല്‍ ബേസില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വീസ്.
* സൗജന്യമായി എയര്‍ ഇന്ത്യ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കും.
* ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും റെയില്‍വേ എത്തിക്കും.
* 9,300 ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കും. കൂടുതലായി 12,000 ലിറ്റര്‍ അനുവദിക്കും. കൊച്ചിയിലെ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റ് തുറന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss