|    Dec 15 Sat, 2018 11:46 pm
FLASH NEWS
Home   >  Sports  >  Cricket  >  

പാക് താരം നാസിര്‍ ജംഷാദിന് 10 വര്‍ഷം വിലക്ക്

Published : 17th August 2018 | Posted By: jaleel mv


കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം നാസിര്‍ ജംഷാദിന് 10 വര്‍ഷം വിലക്കേര്‍പ്പെടുത്തി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.
പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിനിടെ വാതുവെപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെയാണ് താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കും കുരുക്കുവീണത്. നിലവില്‍ 28 വയസാണ് താരത്തിന്. സംഭവത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജംഷദിനെ അടുത്ത 10 വര്‍ഷത്തേക്ക് എല്ലാതരം ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്നും താരത്തെ വിലക്കുകയായിരുന്നു. ഇതിനൊപ്പം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനും വിലക്കുണ്ട്.
2017 ല്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണ്‍ മല്‍സരങ്ങള്‍ക്കിടെയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. ഏജന്റ് മുഹമ്മദ് യൂസുഫ് മുഖാന്തരം നാല് ക്രിക്കറ്റ് താരങ്ങളെ സ്‌പോട്ട ഫിക്‌സിങിന് ക്ഷണിക്കുകയായിരുന്നു. കൂടാതെ, ഈ മല്‍സരം ഒത്തുകളിക്കണമെന്ന് ആവശ്യവുമായി ബുക്കികള്‍ തന്നെസമീപിച്ചെന്ന കാര്യം പിസിബിയെ അറിയിക്കാത്തതും ഇതുമായി നടത്തിയ അന്വേഷണങ്ങളോട് സഹകരിക്കാത്തതും താരത്തിന്റെ മേലുള്ള വിലക്കിന് ഊന്നല്‍ നല്‍കുകയായിരുന്നു.
പാകിസ്താന് വേണ്ടി 2 ടെസ്റ്റ് മല്‍സരങ്ങളിലും, 48 ഏകദിനങ്ങളിലും 18 ട്വന്റി20 മല്‍സരങ്ങളിലും ജേഴ്‌സിയണിഞ്ഞ താരം 2015 ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി ഒരു അന്താരാഷ്ട്ര മല്‍സരം കളിക്കുന്നത്. 2016 ഡിസംബറിന് ശേഷം അഭ്യന്തര മല്‍സരങ്ങളിലും താരത്തിന് കളിക്കാനായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss