|    Jul 16 Mon, 2018 6:53 am
Home   >  National   >  

മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി; ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Published : 25th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ മൂന്ന് വര്‍ഷം സാമ്പത്തിക നില സുസ്ഥിരമായിരുന്നുവെന്നും മാന്ദ്യം തുടങ്ങിയിട്ട് മൂന്ന് മാസമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നിര്‍വാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ചൂണ്ടിക്കാട്ടിയിരുന്നു. മാന്ദ്യം സാങ്കേതികം മാത്രമാണെന്ന് ആയിരുന്നു ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. എന്നാല്‍, മാന്ദ്യം സാങ്കേതികം മാത്രമല്ലെന്നു എസ്ബിഐ വ്യക്തമാക്കുകയായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള സാമ്പത്തിക വര്‍ഷത്തിന്റെ രണ്ട് പാദത്തിലും മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചതോടെയാണ് രാജ്യത്തെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നത്. ഇന്ന് വൈകിട്ട് 6.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കായുള്ള സൗഭാഗ്യ യോജന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss