|    Nov 16 Fri, 2018 12:36 pm
FLASH NEWS
Home   >  National   >  

‘മോദി സിബിഐയെയും ആര്‍ബിഐയെയും വിഴുങ്ങുന്ന അനക്കോണ്ട’

Published : 4th November 2018 | Posted By: mtp rafeek

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി അനക്കോണ്ടയെന്ന് ആന്ധ്രപ്രദേശ് ധനകാര്യമന്ത്രി യനമല രാമകൃഷ്ണനുഡു. സിബിഐ, ആര്‍ബിഐ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളെ വിഴുങ്ങുന്ന അനക്കോണ്ടയാണ് മോദിയെന്നാണ് മന്ത്രിയുടെ പരിഹാസം. നരേന്ദ്ര മോദിയെക്കാള്‍ വലിയ അനക്കോണ്ടയാകാന്‍ ആര്‍ക്കാണ് കഴിയുക. അദ്ദേഹം എങ്ങനെയാണ് രക്ഷകനാകുന്നതെന്നും രാമകൃഷ്ണനുഡു ചോദിച്ചു.

അധികാരത്തോട് അത്യാര്‍ത്തിയാണ് പ്രതിപക്ഷ പാര്‍ട്ടികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിനും ജനസേനയ്ക്കും ഉളളതെന്നും രാജ്യത്തോട് ഒരു ഉത്തരവാദിത്തവും അവര്‍ക്കില്ലെന്നും രാമകൃഷ്ണനുഡു കുറ്റപ്പെടുത്തി. മോദിയെ പിന്തുണയ്ക്കുന്ന രണ്ടു പാര്‍ട്ടികളും രാജ്യത്തെ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു അഴിമതിയുടെ രാജാവാണെന്നും അദ്ദേഹത്തിന്റെ അഴിമതി കഥകള്‍ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് ഇത്തരത്തിലുളള പ്രസ്താവനകള്‍ മന്ത്രി നടത്തിയതെന്നുമായിരുന്നു അനക്കോണ്ട പരാമര്‍ശത്തോടുളള സംസ്ഥാന ബിജെപി അധ്യക്ഷന്‍ കണ്ണ ലക്ഷ്മിനാരായണയുടെ പ്രതികരണം.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായുളള കൂട്ടുകെട്ട് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുളള ടിഡിപി അവസാനിപ്പിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss