Flash News

നജ്മല്‍ ബാബുവിന്റെ ഒസ്യത്ത്: മരിച്ചാലും പൗരാവകാശങ്ങള്‍ അവസാനിക്കില്ലെന്ന് ഹൈക്കോടതി

നജ്മല്‍ ബാബുവിന്റെ ഒസ്യത്ത്: മരിച്ചാലും പൗരാവകാശങ്ങള്‍ അവസാനിക്കില്ലെന്ന് ഹൈക്കോടതി
X


കൊച്ചി: ഒരാള്‍ മരിച്ചാലും പൗരാവകാശങ്ങള്‍ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി. മുസ്‌ലിമായി ചേരമാന്‍ പള്ളിയില്‍ ഖബറടക്കണമെന്ന ഒസ്യത്ത് പരസ്യപ്പെടുത്തിയിട്ടും നജ്മല്‍ ബാബുവിന്റെ മൃതദേഹം യുക്തിവാദി സുഹൃത്തുക്കള്‍ ചേര്‍ന്ന് ദഹിപ്പിച്ച പശ്ചാത്തലത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അപേക്ഷയിലാണ് കോടതി പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്നത് മൂന്ന് ആഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് അഡ്വ.പി ഇ സജല്‍ മുഖേന ഹര്‍ജി നല്‍കിയത്. ഭരണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും, മരണവും മരണാനന്തര കര്‍മ്മങ്ങള്‍ ഏത് രീതിയല്‍ വേണമെന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമ നിര്‍മ്മാണത്തിലൂടെ ഭരണ ഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it