|    Sep 26 Wed, 2018 8:37 am
FLASH NEWS
Home   >  News now   >  

മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നു, പ്രളയത്തില്‍ ആറുപേര്‍ മരിച്ചു

Published : 30th August 2018 | Posted By: G.A.G


നയ്പിഡോ: മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആറുപേര്‍ മരിച്ചു. നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായെന്നാണ് റിപോര്‍ട്ടുകള്‍. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അരലക്ഷത്തിലേറെ പേര്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞു പോയി. യെദാഷേ ടൗണ്‍ഷിപ്പിലെ 2001 ല്‍ പണി പൂര്‍ത്തിയാക്കിയ സ്വര്‍ ഷൗങ് അണക്കെട്ടാണ് തകര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഈ അണക്കെട്ട് നിറഞ്ഞൊഴുകുകയായിരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞു. എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെ അണക്കെട്ട് തകര്‍ന്ന് വയലുകളും വീടുകളുമെല്ലാം വെള്ളത്തിനടിയിലായി.

മൂന്നു മാസത്തോളമായി കനത്ത മണ്‍സൂണ്‍ മഴപെയ്യുന്ന രാജ്യത്ത് വെള്ളപൊക്കവും ഉരുള്‍പൊട്ടലുകളും മൂലം രണ്ടുലക്ഷത്തോളം പേര്‍ ഇതിനകം ഭവനരഹിതരായി.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss