|    Nov 20 Tue, 2018 10:58 pm
FLASH NEWS
Home   >  National   >  

ഭീമാ കൊറേഗാവ് അറസ്റ്റ്: എന്റെ 30 വര്‍ഷത്തെ അധ്യാപക ജീവിതമാണ് അവര്‍ ഇല്ലാതാക്കിയത്- വൈറലായി പ്രഫസറുടെ വീഡിയോ

Published : 29th August 2018 | Posted By: sruthi srt

ഹൈദരാബാദ്: വികാരവിക്ഷോഭത്താല്‍ പൊട്ടിത്തെറിച്ച് ദലിത് ചിന്തകന്‍ പ്രഫ സത്യനാരായണ പറഞ്ഞു…എന്റെ 30 വര്‍ഷത്തെ അധ്യാപക ജീവിതമാണ് അവര്‍ 5 മിനിട്ടുകൊണ്ട് ഒന്നുമല്ലാതാക്കി തീര്‍ത്തത്. ഭീമാ കൊറേഗാവ് സംഭവം നടക്കുന്ന സമയത്ത് ജീവിച്ചു എന്ന ഒരൊറ്റ കാരണമാണ് തനിക്ക് ഇത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കിയത്. എന്തിനാണ് അവര്‍ തന്നോട് തീവ്രവാദിയോടെന്ന പോലെ പെരുമാറിയതെന്നും അദ്ദേഹം ചോദിക്കുന്നു.ഭീമാ കൊറേഗാവ് അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെതെന്ന പേരില്‍ സത്യനാരായണയുടെ വീട്ടിലും മഹാരാഷ്ട്ര പോലിസ് വീട് റെയ്ഡ് നടത്തിയിരുന്നു.ഇഎഫ്എല്‍ സര്‍വ്വകലാശാലയിലെ കള്‍ച്ചറല്‍ സ്റ്റഡീസ് ഹെഡ് ഓഫ് ദ ഡിപാര്‍ട്ട്‌മെന്റും ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് ഡീനാണ് സത്യനാരയണ.

എന്തിന് നിങ്ങള്‍ മാവോയെ വായിക്കുന്നു? മാര്‍ക്‌സിനെ വായിക്കുന്നു? എന്തിന്് ഗദ്ദറിന്റെ പാട്ട് കേള്‍ക്കുന്നു? എന്തിനാണ് ദൈവത്തിന് പകരം അംബേദ്കറിന്റെയും ഫൂലെയുടെയും ചിത്രങ്ങള്‍ വയ്ക്കുന്നത്? എന്തിനാണ് ഒരു ബുദ്ധിജീവി ആകുന്നത് ? കിട്ടുന്ന പണം കൊണ്ട് ജീവിച്ചാല്‍ പോരെ?ഇതൊക്കെയാണ് പോലിസ് തന്നോട് ചോദിച്ചത്.ഇന്നലെ മുഴുവന്‍ താനും കുടുംബവും വീട്ടുതടങ്കലിലായിരുന്നു. പുറത്തിറങ്ങാനോ സഹപ്രവര്‍ത്തകരോടും വിദ്യാര്‍ഥികളോടും സംസാരിക്കാനോ അനുവദിച്ചില്ല.ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ െ്രെഡവ്, അക്കാദമിക് പുസ്തകങ്ങള്‍ കണ്ടുകെട്ടുകയും ഫോണും ഇമെയിലും ബ്ലോക്ക് ചെയ്യുകയും ചെയ്തതായി സത്യനാരായണ ആരോപിക്കുന്നു.തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വര വര റാവുവിന്റെ മരുമകനാണ് എന്ന കാരണം നിരത്തിയാണ് സത്യനാരായണയുടെ വീടും റെയ്ഡ് ചെയ്തത്. വരവര റാവുവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss