|    Dec 15 Sat, 2018 1:55 am
FLASH NEWS
Home   >  National   >  

ബാലികസദനത്തിലെ കൂട്ടബലാല്‍സംഗം: ഒളിവിലായിരുന്ന വനിതാ മന്ത്രി കീഴടങ്ങി

Published : 20th November 2018 | Posted By: basheer pamburuthi

ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരില്‍ പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തില്‍ കൂട്ടബലാല്‍സഗം നടന്നെന്ന സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന വനിതാ മന്ത്രി കീഴടങ്ങി. നിതിഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വര്‍മയാണ് ബേഗുസാരായി അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിയിലെ കീഴടങ്ങിയത്. കോടതി പരിസരത്തേക്കു കടന്നതും ബോധക്ഷയം അനുഭവപ്പെട്ട ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോടതിമുറിയില്‍ ഹാജരാക്കി. നിതീഷ് മന്ത്രിസഭയില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജുവര്‍മ ഇക്കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തദ്സ്ഥാനം രാജിവച്ചത്. അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനത്തിനു നേതൃത്വം നല്‍കിയിരുന്ന ബ്രജേഷ് താക്കൂറിന്റെ അടുത്ത സുഹൃത്തായ മഞ്ജുവിന്റെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നേരത്തേ കോടതിയില്‍ കീഴടങ്ങിയിരുന്നു. 30ഓളം പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു മന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധന നടത്തിയപ്പോള്‍ വെടിയുണ്ട ശേഖരവും കണ്ടെത്തിയതിനാലാണ് ആയുധ നിരോധന നിയമപ്രകാരം മന്ത്രിക്കെതിരേ കേസെടുത്തത്. മന്ത്രിയെ പിടികൂടാനാവാത്തതിന്റെ പേരില്‍ ബിഹാര്‍ സര്‍ക്കാരിനെയും പോലിസിനെയും രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി നവംബര്‍ 27നു മുമ്പ് പിടികൂടിയില്ലെങ്കില്‍ സംസ്ഥാന പോലിസ് മേധാവി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് താക്കീത് നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്(ടിസ്) സാമൂഹിക ക്ഷേമ വകുപ്പിനു നല്‍കിയ റിപോര്‍ട്ടിലൂടെയാണ് അഭയകേന്ദ്രത്തിലെ പീഡന വാര്‍ത്ത പുറംലോകം അറിഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss