|    Nov 20 Tue, 2018 11:40 pm
FLASH NEWS
Home   >  Kerala   >  

കവര്‍ച്ചയ്ക്കിടെ കൊലപാതകം: ഒന്നാം പ്രതിക്ക് ജീവപര്യന്തം

Published : 7th November 2018 | Posted By: basheer pamburuthi

പത്തനംതിട്ട: മുട്ടുമണ്‍ ഐരക്കാവ് ചിറ്റേഴത്ത് വീട്ടില്‍ ഏലിയാമ്മ(65)യെ കവര്‍ച്ചയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് 13 മാസവും തടവ്. പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ് കോടതി(നാല്) ജഡ്ജ് സോനു സി പണിക്കറാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി മാരാമണ്‍ കുറന്തറയില്‍ രാമചന്ദ്രന്(48) വിവിധ വകുപ്പുകള്‍ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാംപ്രതി നാരങ്ങാനം പുത്തന്‍പുരയില്‍ ജോണിക്ക്(42) 5,000 രൂപ പിഴയും അടയ്ക്കണം. അല്ലെങ്കില്‍ 3 മാസം അധിക തടവും അനുഭവിക്കണം. 2008 സപ്തംബര്‍ 25നാണു കേസിനാസ്പദമായ സംഭവം. ഏലിയാമ്മയുടെ വീട്ടില്‍ സെപ്റ്റിക് ക്ലീനിങ് ജോലിക്കെത്തിയ ഒന്നാംപ്രതി വീട്ടില്‍ റബര്‍ ഷീറ്റ് ഉണങ്ങി കെട്ടാക്കിവച്ചിരിക്കുന്നത് കണ്ട് മനസ്സിലാക്കി രണ്ടാം പ്രതിയെയും കൂട്ടി മോഷ്ടിക്കാനെത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ച ഏലിയാമ്മയെ ഒന്നാം പ്രതി രാമചന്ദ്രന്‍ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കോയിപ്രം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴഞ്ചേരി എസ്‌ഐ മനോജ് കബീറാണ് ആദ്യം അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പിന്നീട് െ്രെകംബ്രാഞ്ചാണ് വീണ്ടും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ 23 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും ഹാജരാക്കുകയും സാക്ഷികള്‍ മരിച്ച ഏലിയാമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ കുറ്റം തെളിയിച്ചത്. കേസില്‍ മൂന്ന് പ്രതികളെയാണ് ലോക്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. മൂന്നാംപ്രതി മധുവിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സുനില്‍ മഹേശ്വരന്‍ പിള്ള, അഡ്വ. മധു പി സാം, അഡ്വ. കെ ടി അനീഷ് മോന്‍, അഡ്വ. വി ജി വിശാല്‍ കുമാര്‍ എന്നിവര്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss