|    Sep 26 Wed, 2018 2:48 am
FLASH NEWS
Home   >  Kerala   >  

ഒന്‍പത് വയസുകാരനെ പുഴയില്‍ തള്ളി? പിതൃസഹോദരന്‍ കസ്റ്റഡിയില്‍

Published : 24th August 2018 | Posted By: G.A.G

മലപ്പുറം : മലപ്പുറം എടയാറ്റൂരില്‍ ഒന്‍പത് വയസുകാരനെ കൊന്നു കടലുണ്ടി പുഴയില്‍ തള്ളിയെന്ന് സംശയിക്കുന്ന പിതൃസഹോദരന്‍ പോലിസ് കസ്റ്റഡിയില്‍. കുട്ടിയെപുഴയിലിട്ടു എന്ന് ഇയാള്‍ പറഞ്ഞതനുസരിച്ച് ആനക്കയം പുഴയില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈമാസം 13നാണ് മുഹമ്മദ് ഷഹീന്‍ എന്ന ഒന്‍പതുവയസുകാരനെ കാണാതായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിലപേശലിന് വേണ്ടി കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ കുട്ടിയെ കടലുണ്ടിപ്പുഴയില്‍ തള്ളുകയായിരുന്നു. ശക്തമായ മഴയെതുടര്‍ന്ന് കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു. പ്രളയത്തിന്റെ മറവില്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് സംശയിക്കപ്പെടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss