|    Aug 19 Sun, 2018 1:42 pm
FLASH NEWS
Home   >  Kerala   >  

കമ്പകക്കാനം കൂട്ടക്കൊല : അനീഷും പിടിയിലായി

Published : 8th August 2018 | Posted By: G.A.G

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിലായി. എറണാകുളം നേര്യമംഗലത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്ത പിടിയിലായ ലിബീഷിനൊപ്പം കൊലപാതകത്തില്‍ പങ്കെടുത്തയാളാണ് അനീഷ്. ലിബീഷിനെ രണ്ടു ദിവസം മുന്‍പ് പോലിസ് അറസ്റ്റു ചെയ്തിരുന്നു. മന്ത്രശക്തി കൈക്കലാക്കുന്നതിനും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിനും വേണ്ടി ഇരുവരും ചേര്‍ന്ന് കൊല നടത്തുകയായിരുന്നു എന്നാണ് പോലിസ് പറഞ്ഞത്്. ഇപ്പോള്‍ പിടിയിലായ അനീഷാണു കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.
ജൂലൈ 29നാണ് കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ബുള്ളറ്റിന്റെ പൈപ്പുപയോഗിച്ച് തലയ്ക്കടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss