|    Nov 19 Mon, 2018 3:07 pm
FLASH NEWS
Home   >  Kerala   >  

തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് വാഹനം കയറി ഇറങ്ങി കൊല്ലപ്പെട്ടു

Published : 6th November 2018 | Posted By: sruthi srt

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഡിവൈഎസ്പി തര്‍ക്കത്തിനിടെ യുവാവിനെ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനം കയറി ഇറങ്ങി കാവുവിള സ്വദേശി കൊല്ലപ്പെട്ടു. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍ (32) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്.


കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതിന് സനലിനെ മര്‍ദിച്ചു. തുടര്‍ന്ന് വാഹനം സനല്‍ മാറ്റിയിട്ടു. എന്നാല്‍ പിന്നാലെയെത്തിയ ഡിവൈഎസ്പി സനലിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.ഈ സമയം സനലിന് മുകളിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പി ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.സംഭവമറിഞ്ഞെത്തിയ പോലിസ് ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും ആരോപണമുണ്ട്.
മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനല്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss