|    Jan 23 Mon, 2017 10:39 pm

മൂന്നാര്‍ : ഐക്യ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി

Published : 6th October 2015 | Posted By: G.A.G

മൂന്നാര്‍ : തോട്ടം തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുമായി മൂന്നാറില്‍ സമരം നടത്തുന്ന ഐക്യ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരില്‍ ആറുപേരെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന്് ആശുപത്രിയിലേക്ക്് മാറ്റി. ഐക്യ ട്രേഡ് യൂണിയനും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന പി എല്‍ സി യോഗത്തില്‍ തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരമാര്‍ഗങ്ങളിലേക്ക്് കടക്കുമെന്നാണ് തൊഴിലാളികള്‍ അറിയിച്ചിട്ടുള്ളത്്. ഐക്യ ട്രേഡ് യൂണിയന് പുറമെ സമരരംഗത്തുള്ള പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സംബന്ധിച്ച്് നാളെ വീണ്ടും പി എല്‍ സി യോഗം ചേരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക