|    Nov 13 Tue, 2018 4:40 am
FLASH NEWS
Home   >  Sports  >  Football  >  

ഐഎസ്എല്‍: തോല്‍വി ശാപം മാറാതെ ചാംപ്യന്‍മാര്‍

Published : 3rd November 2018 | Posted By: jaleel mv


ചെന്നൈ: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിക്ക് പരാജയത്തുടര്‍ച്ച. ടീം ഒരു ഗോളിന് മുംബൈ സിറ്റി എഫ് സിയോട് പരാജയപ്പെട്ടു. ആറ് കളികളില്‍ അഞ്ച് തോല്‍വി നേരിട്ട ചെന്നൈയിന് ഒരു മല്‍സരവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മല്‍സരത്തിലെ 20ാം മിനിറ്റില്‍ സെനഗല്‍ താരം മോഡോ സോഗോയാണ് മുംബൈയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. നിലവില്‍ അവര്‍ക്ക് 10 പോയിന്റുണ്ട്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ ഒരു പോയിന്റോടെ അവസാന സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss