|    Dec 10 Mon, 2018 4:07 pm
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാര്‍ തകര്‍ന്നതായി വ്യാജ സന്ദേശം : യുവാവ് അറസ്റ്റില്‍

Published : 21st August 2018 | Posted By: G.A.G

നെന്മാറ: കേരളം പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരിക്കേ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19) ആണ് നെന്മാറ പോലീസിന്റെ പിടിയിലായത്്. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ വ്യാജ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇത് കേട്ടവര്‍ പരിഭ്രാന്തരായതിനെത്തുടര്‍ന്ന്് സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss