|    Sep 22 Sat, 2018 1:09 pm
FLASH NEWS
Home   >  National   >  

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം എത്തി; പതിറ്റാണ്ടിന് ശേഷം വൈഗ അണക്കെട്ട് തുറന്നു

Published : 21st August 2018 | Posted By: afsal ph


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിച്ചതോടെ 13 വര്‍ഷത്തിന് ശേഷം വൈഗ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെളളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടാണ് കാര്‍ഷികാവശ്യങ്ങള്‍ക്കായി തുറന്ന് വിട്ടത്. 71 അടിയാണ് വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. മുല്ലപ്പരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ജൂണ്‍ അവസാനം മുതല്‍ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. വൈഗയിലെ ജലനിരപ്പ് 69 അടിയില്‍ എത്തിയതിനെ തുടന്നാണ് 7 ഷട്ടറുകള്‍ ഉയര്‍ത്തി മധുര ഭാഗത്തേക്ക് വെള്ളം തുറന്നു വിടുകയായിരുന്നു. സെക്കന്റില്‍ 1130 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് ഇപ്പോള്‍ തുറന്നു വിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 3325 ഘന അടിവെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തുലാവര്‍ഷത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മാസത്തിലാണ് സാധാരണ വൈഗ അണക്കെട്ട് തുറക്കാറുള്ളത്.
മധുര, ദിണ്ടിക്കല്‍, രാമനാഥപുരം, ശിവഗംഗ ജില്ലകളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കാണ് ജലം ഉപയോഗിക്കുന്നത്. ഇവിടങ്ങളിലെ 1,05,002 ഏക്കര്‍ സ്ഥലത്ത് ഇത്തവണ ഒന്നാം ഘട്ട നെല്‍ കൃഷി നേരത്തെ തുടങ്ങാന്‍ കഴിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss