|    Sep 23 Sun, 2018 3:06 am
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട്

Published : 16th August 2018 | Posted By: afsal ph


ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ഡാം സുരക്ഷിതമാണെന്നും നിലവിലെ സാഹചര്യത്തില്‍ തുറക്കേണ്ടതില്ലെന്നുമാണ് തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പേരിയാറിലെ ജലനിരപ്പ് കുറക്കാനാവില്ലെന്ന് സുപ്രീംകോടതിയിലും നേരത്തെ തമിഴ്‌നാട് നിലപാടറിയിച്ചിരുന്നു. അണക്കെട്ടിലേക്ക് 20000 കുസെക്‌സ് ജലമാണ് ഒഴുകിയെത്തുന്നതെന്നും ശക്തമായ മഴ മൂലം ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു. ജലനിരപ്പ് 139 അടിയിലേക്കു കുറയ്ക്കണമെന്നു കേരളം ആവശ്യപ്പെട്ടു. മുമ്പുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വിഷയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും നിലവിലെ പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളാണ് ആവശ്യമെന്നു ചീഫ് ജസ്റ്റിസ് തമിഴ്‌നാടിനോടും കേരളത്തിനോടും പറഞ്ഞു. മുല്ലപ്പെരിയാര്‍ ഉപസമിതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇരുസംസ്ഥാനങ്ങളും തയാറാകണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss