|    Dec 10 Mon, 2018 9:49 am
FLASH NEWS
Home   >  Kerala   >  

വനിതാ മതില്‍ സാമൂദായിക വര്‍ഗീയ ചേരിതിരിവുണ്ടാക്കും : മുല്ലപ്പള്ളി

Published : 3rd December 2018 | Posted By: G.A.G

തിരുവനന്തപുരം : മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാറ്റിനിര്‍ത്തി നവോഥാന മൂല്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ സാമൂദായിക വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഈ രണ്ടുപ്രമുഖ മതവിഭാഗങ്ങളും കേരളീയ നവോഥാന പോരാട്ടങ്ങളില്‍ മഹനീയമായ പങ്കുവഹിച്ചവരാണ്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും നവോഥാന പോരാളികളാണെന്നത് മുഖ്യമന്ത്രി വിസ്മരിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളിയായിരുന്ന ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ദേശീയ പ്രസ്ഥാനത്തിലെ നവോഥാന പോരാളിയായിരുന്നു.
മുഖ്യമന്ത്രി 190 സംഘടനാ പ്രതിനിധികളെ വിളിച്ചതില്‍ 100 ല്‍ താഴെമാത്രമാണ് യോഗത്തില്‍ എത്തിയത്. എന്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതുമില്ല.യോഗത്തില്‍ പങ്കെടുത്ത സംഘടനകളില്‍ പലരും സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു.
നവോഥാനവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ല. മഹാത്മാ ഗാന്ധിജിയുടെ ആശിര്‍വാദത്തോടെ നവോഥാന പോരാട്ടം നയിച്ച കെ.കേളപ്പനും മന്നത് പത്മനാഭനും, കെ.പി.കേശവമേനോനും ടി.കെ.മാധവനും ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസിന്റെ ഉജ്ജ്വല നേതാക്കളായിരുന്നു.
വനിതാമതില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നത് നവോഥാന ആശയങ്ങളെ കാറ്റില്‍പ്പറത്തിയാണ്. തീവ്രവര്‍ഗീയ നിലപാടുകളുടെ ഉടമയായ സി.പി.സുഗണനാണ് വനിതാ മതില്‍ സംഘാടക സമിതിയുടെ വൈസ് ചെയര്‍മാന്‍. തീവ്രഹിന്ദുത്വത്തിന്റെ മുഖമാണ് ഹിന്ദുപാര്‍ലമെന്റ് നേതാവായ സി.പി.സുഗണന്‍. നവോഥാന പൈതൃകം ഏറ്റെടുക്കാന്‍ സി.പി.എം. നടത്തുന്ന കപടനാടകമാണ് വനിതാ മതില്‍. സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും ഇരട്ടത്താപ്പ് കേരളീയ സമൂഹം തിരിച്ചറിയണമെന്നും മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss