|    Nov 14 Wed, 2018 1:35 am
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടി; ജാഗ്രതാ നിര്‍ദേശം, മൂന്നാര്‍ ഒറ്റപ്പെട്ടു

Published : 14th August 2018 | Posted By: mtp rafeek

ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴുന്ന ആശ്വാസത്തിനിടെ ആശങ്ക ഉയര്‍ത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കുള്ള റീഡിങ് പ്രകാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് തേക്കഡി സെക്്ഷന്‍ 4 അസിസ്റ്റന്റ് പിഡബ്ല്യുഡി എന്‍ജിനീയര്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കനത്ത മഴ തുടരുന്നതിനാല്‍ പീരുമേട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാം തുറന്നു. ഇതിനു പിന്നാലെ പഴയ മൂന്നാര്‍ പാലം മുങ്ങി. ഇതോടെ മുന്നാര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

മൂന്നാര്‍

അടിമാലി കൊരങ്ങാട്ടി ഭാഗത്തുള്ള ചെക്ക്ഡാം പൊട്ടി. ശക്തമായ വെള്ളപാച്ചിലില്‍ അടിമാലി ഭാഗത്തേക്ക് പോരുന്ന വഴിയിലെ പാറയില്‍ ജോയിയുടെ വീടിന്റെ സമീപത്തെ പാലം തകര്‍ന്നു.

അടിമാലി കൊരങ്ങാട്ടിയില്‍ ഉരുള്‍ പൊട്ടിയപ്പോള്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss