|    Sep 22 Sat, 2018 6:44 am
FLASH NEWS
Home   >  Kerala   >  

കനത്ത മഴ; മുല്ലപ്പെരിയാല്‍ ഡാം തുറന്നു: 4000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

Published : 15th August 2018 | Posted By: sruthi srt

ഇടുക്കി: കനത്ത് മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം തുറന്നു. 13 ഷട്ടറുകളും ഒരടി വീതം ഉയര്‍ത്തിയാണ് വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കിയത്.
മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. ജലനിരപ്പ് 140 അടിയിലെത്തിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.45 ഓടെയായിരുന്നു നടപടി. 127.42 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

നീരൊഴുക്ക് ശക്തമാകുകയാണെങ്കില്‍ വരും സമയങ്ങളില്‍ കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്തെ 4000ല്‍പ്പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.എമര്‍ജന്‍സി നമ്പരുകള്‍
04862 233111, 9061566111, 9383463036

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss