|    Sep 25 Tue, 2018 11:31 am
FLASH NEWS
Home   >  Kerala   >  

മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് അധികൃതര്‍

Published : 16th August 2018 | Posted By: afsal ph


തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
മുല്ല്‌പെരിയറുമായി ബന്ധപ്പെട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss