|    Dec 11 Tue, 2018 2:17 pm
FLASH NEWS
Home   >  Kerala   >  

പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published : 29th August 2018 | Posted By: afsal ph


മലപ്പുറം: ആനക്കയം പാലത്തില്‍നിന്ന് പിതൃസഹോദരന്‍ മുഹമ്മദ് കടലുണ്ടിപ്പുഴയിലെറിഞ്ഞ ഒന്‍പതു വയസ്സുകാരന്റെ മൃതദേഹം പുഴയോരത്തെ മുളങ്കൂട്ടില്‍ കണ്ടെത്തി. എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദ് സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പടിഞ്ഞാറ്റുമുറിയില്‍ പുഴയോരത്തെ മുളങ്കൂട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഈ മാസം 13നാണ് മുഹമ്മദ് ഷെഹീനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൃതൃ സഹോദരന്‍ മുഹമ്മദാണ് ഷെഹിനെ തട്ടികൊണ്ട് പോയതെന്ന് കണ്ടെത്തി. പ്രതി മുഹമ്മദ് റിമാന്‍ഡിലാണ്. പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കുഞ്ഞിനെ തട്ടികൊണ്ട് പോയതെന്നാണ് പ്രതിയുടെ മൊഴി.
കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും ഒരേസമയം പരിശോധന നടത്തിയിരുന്നു. 13ന് രാവിലെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി രാത്രി ആനക്കയം പാലത്തില്‍നിന്നു കടലുണ്ടിപ്പുഴയില്‍ തള്ളി കൊലപ്പെടുത്തുകയായിരുന്നെന്ന പിതൃസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാലു ദിവസമായി പൊലിസ് തിരച്ചിലിലായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss