|    Dec 19 Wed, 2018 5:26 pm
FLASH NEWS
Home   >  Kerala   >  

സിയാദ് കൊലക്കേസ്: കീഴടങ്ങാന്‍ ശ്രമിക്കവെ മുഖ്യപ്രതി അറസ്റ്റില്‍

Published : 9th November 2018 | Posted By: sruthi srt

കൊല്ലം: ചിന്നക്കടയിലെ ഓട്ടോ െ്രെഡവര്‍ സിയാദിനെ അര്‍ദ്ധരാത്രി നഗരമദ്ധ്യത്തില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങാന്‍ ശ്രമിക്കുന്നിതിനിടെ പോലിസ് പിടിയിലായി. ഇരവിപുരം ചകിരിക്കട അനുഗ്രഹ നഗര്‍ (86) ദാറുല്‍ നിഹാലില്‍ നിസാമുദീനെയാണ് (41) ഇന്നലെ രാത്രി പോലിസ് പിടികൂടിയത്.

സംഭവശേഷം മാസങ്ങളായി കേരളത്തിന് പുറത്ത് ഒളിവിലായിരുന്ന പ്രതി നഗരത്തിലെ പ്രമുഖ ക്രിമിനില്‍ അഭിഭാഷകന്‍ മുഖേന പോലിസുമായി ധാരണ ഉണ്ടാക്കി കീഴടങ്ങാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ കീഴടങ്ങാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നെങ്കിലും പൊലീസ് ഇന്നലെ രാത്രി അയത്തില്‍ ജങ്ഷന് സമീപത്തെ നിസാമുദീന്റെ ഒരു ബന്ധുവീട് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ഇരവിപുരത്തെ നിസാമുദീന്റെ വീട്ടില്‍ പ്രതി എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റെന്നാണ് കൊല്ലം ഈസ്റ്ര് പൊലീസ് പറയുന്നത്. സിയാദിന് നിസാമുദ്ദീന്റെ ഭാര്യയുമായി ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന അടുപ്പത്തിന്റെ പേരിലാണ് സിയാദ് കൊല്ലപ്പെട്ടത്. നിസാമുദ്ദീന്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ നാല് പ്രതികള്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വഞ്ചിയൂര്‍ കോടതി പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. കൃത്യത്തില്‍ പങ്കെടുത്ത നൗഷര്‍ എന്ന മറ്റൊരുപ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. കേസിലെ എല്ലാ പ്രതികളും ബന്ധുക്കളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss