|    Dec 11 Tue, 2018 7:34 pm
FLASH NEWS
Home   >  Kerala   >  

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു: ചിത്രീകരണം കൊച്ചിയില്‍ നാളെ മുതല്‍

Published : 30th November 2018 | Posted By: G.A.G

തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കി അഡ്വ. ബി എ ആളൂരിന്റെ തിരക്കഥയില്‍ സലിം ഇന്ത്യ സംവിധാനം ചെയ്യുന്ന അവാസ്തവം സിനിമയുടെ ചിത്രീകരണം നാളെ കൊച്ചിയില്‍ ആരംഭിക്കും. രാവിലെ 10 ന് കൊച്ചിയിലെ ഇല്ലം റസിഡന്‍സിയില്‍ നടക്കുന്ന പൂജയോട് കൂടി ചിത്രീകരണം ആരംഭിക്കും. അഡ്വ. ബി എ ആളൂര്‍ ഭദ്രദീപം തെളിയിക്കും. സംവിധായകന്‍ ഷാജി കൈലാസ് മുഖ്യാതിഥിയാകും. അഡ്വ. ബി എ ആളൂരിന്റെ മേല്‍നോട്ടത്തിലുള്ള ഐഡിയല്‍ ക്രിയേഷന്‍സാണ് 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്്. നടന്‍ ദിലീപ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനയിക്കുമെന്നും സലീം ഇന്ത്യ അറിയിച്ചു. നടിയുടെ ആക്രമണ കേസിലുള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിനെ സലീം ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത് വിവാദമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss