|    Aug 18 Sat, 2018 2:44 am
FLASH NEWS
Home   >  Kerala   >  

മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം; കെഎസ്ആര്‍ടിസിയും ഓടിയില്ല

Published : 7th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോര്‍വാഹന പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്താത്തിനാല്‍ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കെഎസ്ആര്‍ടിസി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കന്‍ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ രോഗികള്‍ക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. അര്‍ധരാത്രി 12 മണിമുതല്‍ ഇതുവരെ കേരളത്തിലെ ഒരു കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഒറ്റ വണ്ടി പോലും ഓടിയിട്ടില്ല.

കൊച്ചിയില്‍ മെട്രോ സര്‍വീസില്‍ വന്‍തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാര്‍ ആശ്രയിക്കുന്നത്.
കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. മലബാര്‍ മേഖലയില്‍ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്.

ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss