|    Nov 19 Mon, 2018 2:21 pm
FLASH NEWS
Home   >  Kerala   >  

ശബരിമല ദര്‍ശനത്തിന് ബുക്ക് ചെയ്തത് 550 യുവതികള്‍; പൊലിസ് ഐടി സെല്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി

Published : 9th November 2018 | Posted By: afsal ph

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിന് 550 യുവതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം വഴി ബുക്ക് ചെയ്തതായി പോലിസ് ഐടി സെല്‍. ഇതോടെ ശബരിമല ദര്‍ശനത്തിനായി കൂടുതല്‍ സ്ത്രീകള്‍ എത്തുമെന്ന് ഉറപ്പായി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഐടി സെല്‍ ഡിജിപിക്ക് കൈമാറി.
മൂന്നര ലക്ഷത്തോളം പേരാണ് ഇതിനോടകം മണ്ഡലകാലത്തേക്കായി പോര്‍ട്ടലില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇതില്‍ 550 പേരും 10 നും 50 നും വയസിന് ഇടയില്‍ പ്രായുള്ളവരാണ്.
ഒക്ടോബര്‍ 30നാണ് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത്. വെബ് പോര്‍ട്ടലില്‍ നിലയ്ക്കലില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ടിക്കറ്റും ദര്‍ശനത്തിനുള്ള സമയവും ബുക്ക് ചെയ്യാനാകും.

അതേസമയം, സംഘപരിവാര്‍ ആക്രമണം ശക്തമാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ദര്‍ശനത്തിനായി രജിസ്‌ട്രേഷന്‍ നടത്തിയ യുവതികളെ ശബരിമലയില്‍ എത്തിക്കുന്നത് പൊലീസിന് വെല്ലുവിളിയാകും. നേരത്തെ തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ടത്തിരുന്നാള്‍ വിശേഷാല്‍ പൂജയ്ക്കായും ശബരിമല നട തുടര്‍ന്നപ്പോള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവം അരങ്ങേറിയിരുന്നു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss