|    Dec 11 Tue, 2018 7:16 pm
FLASH NEWS
Home   >  Kerala   >  

പ്രളയ ദുരിതം : കേരളത്തിന് കേന്ദ്ര സഹായം 3048 കോടി രൂപയായി ഉയര്‍ത്തി

Published : 6th December 2018 | Posted By: G.A.G

ന്യൂഡല്‍ഹി : കേരളത്തിനുള്ള കേന്ദ്രത്തിന്റെ പ്രളയദുരിതാശ്വാസം 3048 കോടി രൂപയായി ഉയര്‍ത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, ആഭ്യന്തരസെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ്  ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ആന്ധ്രയ്ക്ക് 539.52 കോടിരൂപയും നാഗാലന്‍ഡിന് 131.16 കോടി രൂപയും നല്‍കാനും സമിതി തീരുമാനിച്ചു. 4790 കോടി രൂപയുടെ സഹായമാണ് കേരളം ചോദിച്ചിരുന്നത്. 600 കോടി രൂപയുടെ അടിയന്തരസഹായം കേരളത്തിന് നേരത്തെ അനുവദിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss