|    Nov 17 Sat, 2018 8:52 pm
FLASH NEWS
Home   >  Kerala   >  

പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം

Published : 8th August 2018 | Posted By: G.A.G

പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രളയബാധിത പ്രദേശമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. സംസ്ഥാന/ജില്ലാതല ബാങ്കിംഗ് സമിതി വിളിച്ച് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം സഹകരണ ബാങ്കുകളോടും സമാന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കും. നിലവിലുള്ള മാര്‍ഗരേഖ പ്രകാരം ദുരന്ത നിവാരണ നിധിയില്‍ നിന്ന് അനുവദിക്കുന്ന നഷ്ടപരിഹാരം പല ഇനങ്ങളിലും അപര്യാപ്തമാണ്. അത് കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമായ തുക ലഭ്യമാക്കി ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss