|    Aug 16 Thu, 2018 6:19 am
FLASH NEWS
Home   >  Kerala   >  

മോഹന്‍ലാലിനെ ‘വെടിവച്ചത്’ പിന്തുണയ്ക്കാനെന്ന് അലന്‍സിയര്‍

Published : 9th August 2018 | Posted By: G.A.G

ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെതിരെ താന്‍ കൈചൂണ്ടി ആംഗ്യം കാണിച്ചതില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍.
താന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രമേയറെ പൊല്ലാപ്പാകുമെന്നും കരുതിയില്ലെന്നും അലന്‍സിയര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോള്‍ അങ്ങനെ കാട്ടിയതെന്നും അലന്‍സിയര്‍ പറഞ്ഞു. താന്‍ സ്‌റ്റേജില്‍ കയറാന്‍ ശ്രമിച്ചിട്ടില്ല സ്‌േേറ്റജിന് പിന്നില്‍കൂടി വാഷ്റൂമില്‍ പോകുകയായിരുന്നു. ആരും തന്നെ പിടിച്ചു മാറ്റിയിട്ടുമില്ല. ഞാനൊരാള്‍ വെടിയുതിര്‍ത്താല്‍ തകര്‍ന്നുപോകുന്നയാളാണോ അദ്ദേഹം..? അങ്ങനെയെങ്കതില്‍ മുഖ്യമന്ത്രിക്കു നേരെ വെടിയുതിര്‍ത്തു എന്നും വ്യാഖ്യാനിക്കേണ്ടതല്ലേ.? മുഖ്യമന്ത്രി അതിലെ പരിഹാസം മനസിലാക്കിയതുകൊണ്ടാണ് ചിരിച്ചു കളഞ്ഞത്- അലന്‍സിയര്‍ വിശദീകരിച്ചു. സര്‍ക്കാസ്റ്റിക്കായി കാണിച്ചതാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തില്‍ വിഷമമുണ്ട്. രാവിലെ ലാലിനെ വിളിച്ചിരുന്നുവെന്നും അദ്ദേഹം കാര്യങ്ങള്‍ കേട്ടു മനസിലാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss