|    Sep 26 Wed, 2018 2:44 pm
FLASH NEWS
Home   >  National   >  

മോദിയുടേത് ദേശവിരുദ്ധ സര്‍ക്കാരെന്ന് കനയ്യ കുമാര്‍; സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റ് ഭരണപരാജയം മറച്ചുവയ്ക്കാന്‍

Published : 31st August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: ദേശ വിരുദ്ധ സര്‍ക്കാരാണ് മോദിയുടേതെന്ന് എഐവൈഎഫ് നേതാവ് കനയ്യകുമാര്‍. ഭരണ പരാജയം മറച്ചുവയ്ക്കാനാണ് സാമൂഹ്യപ്രവര്‍ത്തകരേയും എഴുത്തുകാരെയും അറസ്റ്റ് ചെയ്യുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിനെതിരെ കനയ്യ കുമാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ അടുത്ത ബന്ധമാണ് സനാദന പ്രവര്‍ത്തകര്‍ക്കുള്ളത്. അത് വെളിച്ചത്തുവരുന്നതിനിടെയാണ് ഇത്തരം അറസ്റ്റുകള്‍. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് അവരുടെ രീതിയാണ്. യുപിയില്‍ ഇലക്ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പ് ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നു. അത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അത് സമര്‍പ്പിക്കുകയുമില്ല. വ്യാജ നിര്‍മിതികള്‍ സംഘ്പരിവാറിന്റെ പ്രധാന ആയുധമാണ്. നിലവില്‍ നോട്ട് നിരോധനം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അത് മറച്ചുപിടിക്കാന്‍ അവര്‍ക്ക് ചില വിഷയങ്ങള്‍ ആവശ്യമാണെന്നും കനയ്യകുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss