|    Jul 21 Sat, 2018 1:51 am
FLASH NEWS
Home   >  National   >  

വോട്ടിനു വേണ്ടിയല്ല ഭരിക്കുന്നത്: മോദി

Published : 23rd September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: തങ്ങള്‍ ഭരിക്കുന്നത് വോട്ടു ബാങ്കിനുവേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യമാണെന്നും മോദി പറഞ്ഞു. വാരാണസി സന്ദര്‍ശനത്തിനിടെ ഷഹന്‍ഷാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടു നേടുകയെന്നതല്ല ഞങ്ങളുടെ പ്രധാന കാര്യം. മൃഗങ്ങള്‍ വോട്ടു ചെയ്യാന്‍ പോകാറില്ല. രാജ്യത്തിന്റെ വികസനമാണ് ഞങ്ങളുടെ പ്രാമുഖ്യം.’ അദ്ദേഹം പറഞ്ഞു. 2022 ഓടെ എല്ലാ പാവപ്പെട്ടവര്‍ക്കും വീട് നിര്‍മിച്ചു നല്‍കുമെന്നും മോദി അവകാശപ്പെട്ടു. യു പി ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി യുപി യൂനിറ്റ് പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss