|    Sep 26 Wed, 2018 9:01 pm
FLASH NEWS
Home   >  Kerala   >  

മോദിയുടെ സന്ദര്‍ശനം: റോഡിനു കുറുകെ കെട്ടിയിരുന്ന കയറില്‍ കഴുത്ത് കുരുങ്ങി മരിച്ചു

Published : 18th August 2018 | Posted By: sruthi srt

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റോഡിനു കുറുകെ കെട്ടിയിരുന്ന കയര്‍ ശ്രദ്ധിക്കാതെ ബൈക്ക് ഓടിച്ചു പോയ യുവാവിന്റെ കഴുത്ത് കയറില്‍ കുരുങ്ങി റോഡിലേക്ക് വീണു മരിച്ചു.


നന്തന്‍കോട് നളന്ദറോഡില്‍ ഹൗസില്‍ എന്‍എന്‍ആര്‍എ 106ല്‍ റോബിന്‍സണ്‍ ഡേവിഡിന്റെ മകന്‍ റെനി റോബിന്‍സനണ് (21) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കവിടിയാര്‍ മന്‍മോഹന്‍ ബംഗ്ലാവിനു സമീപമായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ കുറച്ചു നേരത്തേക്ക് ഗതാതഗനിയന്ത്രണം ഉണ്ടായിരുന്നു.
വാഹനങ്ങള്‍ കടന്നു പോകാതിരിക്കാനായി പോലിസ് റോഡിനു കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പെടാതെ ബൈക്ക് ഓടിച്ചു പോകാന്‍ശ്രമിക്കുമ്പോഴാണ് റെനി അപകടത്തില്‍പെട്ടത്. കഴുത്ത് പകുതിയിലേറെ മുറിഞ്ഞ് മാറിയ നിലയിലാണ് റെനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss