|    Nov 21 Wed, 2018 11:20 pm
FLASH NEWS
Home   >  National   >  

മോദി ശിവലിംഗത്തിലെ തേള്‍; പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ കേസ്

Published : 4th November 2018 | Posted By: G.A.G

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവലിംഗത്തിന് മുകളില്‍ ഇരിക്കുന്ന തേള്‍ ആണെന്ന ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം ഉദ്ധരിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കേസ്. ശശി തരൂര്‍ ശിവിലംഗത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ബിജെപി ഡല്‍ഹി ഘടകം ഉപാധ്യക്ഷന്‍ രാജീവ് ബബ്ബര്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. താനൊരു ശിവ ഭക്തനാണെന്നും തരൂരിന്റെ പരാമര്‍ശം തന്റൈയും രാജ്യത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ശിവ ഭക്തരുടെ വികാരം വൃണപ്പെടുത്തിയെന്നുമാണ് ബബ്ബര്‍ കോടതില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.
ബെംഗളുരുവില്‍ നടന്ന സാഹിത്യോത്സവത്തിലെ ചര്‍ച്ചയിലാണ്, ആര്‍എസ്.എസ് നേതാവ് നരേന്ദ്ര മോദിയെ ശിവലിംഗത്തോട് ഉപമിച്ച കാര്യം തരൂര്‍ ഉദ്ധരിച്ചത്. നേരത്തേ, ബി.ജെ.ബി ദേശീയ നേതൃത്വവും കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദും തരൂരിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. തരുര്‍ കൊലപാതക കേസിലെ പ്രതിയാണെന്നും മോദിക്കെതിരെയുള്ള പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൊലപാതക കേസിലെ പ്രതിയാണെന്ന പരാമര്‍ശത്തിനെതിരെയും തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതിനെതിരെയും തരൂര്‍ കേന്ദ്ര മന്ത്രിക്കെതിരെ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss