|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  National   >  

ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം

Published : 11th August 2018 | Posted By: afsal ph


ലഖ്‌നൗ: ആള്‍ക്കൂട്ട കൊലകള്‍ക്ക് കുപ്രസിദ്ധമായ യുപിയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. ബിജോപുരയില്‍ കപില്‍ ത്യാഗി എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ജോലിക്കായി പോയ ത്യാഗിയെ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മറ്റ് ചിലര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഛപ്ഹര്‍ എച്ച്.ആര്‍.ഒ സുഭാഷ് രാത്തോഡ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ആള്‍ക്കൂട്ടകൊലക്കെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടേയാണ് ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ വര്‍ദ്ധിച്ചത്. പശുവിന്റെ പേരില്‍ മുസ്‌ലിം, ദലിത് വിഭാഗങ്ങളെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തല്ലിക്കൊല്ലുന്നതും നിത്യസംഭവമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss