|    Dec 16 Sun, 2018 7:14 am
FLASH NEWS
Home   >  National   >  

ദുര്‍ഗാപൂജക്കിടെ മുസ്‌ലിം വൃദ്ധനെ ഹിന്ദുത്വര്‍ പരസ്യമായി ചുട്ടുകൊന്നു

Published : 2nd November 2018 | Posted By: afsal ph

  • സംഭവം പുറത്തറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷം
  • 38 പേര്‍ പിടിയില്‍

ബീഹാര്‍: കഴിഞ്ഞ മാസം 20ന് ബീഹാറിലെ സീതാമാര്‍ഗില്‍ ദുര്‍ഗാപൂജ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ ഹിന്ദുത്വര്‍ 80കാരനായ മുസ്‌ലിം വൃദ്ധനെ പരസ്യമായി ചുട്ടുകൊന്നു. സൈനുദീന്‍ അന്‍സാരിയെന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവം ഉണ്ടായ ഉടന്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പോലിസ് റദ്ദാക്കിയതിനെ തുടര്‍ന്ന് കൊലപാതക വാര്‍ത്ത റിപോര്‍ട്ട് ചെയ്യപ്പെട്ടത് ദിവസങ്ങള്‍ക്ക ശേഷമാണ്.മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീതാമാര്‍ഗില്‍ പൂജാ റാലിക്ക് നേരത്തെ തന്നെ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു.സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ പ്രദേശത്ത് ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കി.എന്നാല്‍ റാലി സീതാമാര്‍ഗില്‍ എത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തി.

ഇതോടെ പോലിസ് ഇടപെടലുണ്ടായി. പിന്നാലെ ആക്രമകാരികളായ ഒരുസംഘം മകളുടെ വീട്ടിലേക്ക് വന്ന അന്‍സാരിയെ പിടികൂടുകയും ക്രൂരമായ മര്‍ദനത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തെ പരസ്യമായി ചുട്ടുകൊല്ലുകയുമായിരുന്നു. ഇതിന്റെ പിന്നാലെയാണ് അധികൃതര്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.

എന്നാല്‍ പോലിസ് അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത് രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ്.സംഭവത്തില്‍ ആറ് എഫ്‌ഐആറുകളിലായി 38 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു. സംഭവം ആദ്യമായി റിപോര്‍ട്ട് ചെയ്ത മില്ലത്ത് ടൈംസിന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് സൈബര്‍ ക്രൈം വിഭാഗം നോട്ടിസും അയച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss