|    Dec 11 Tue, 2018 1:00 pm
FLASH NEWS
Home   >  Kerala   >  

വനിതാ മതിലിലല്ല ഇത് വര്‍ഗീയ മതില്‍: എംഎം ഹസന്‍

Published : 4th December 2018 | Posted By: G.A.G

തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞ വ്യക്തികളെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചതിനാല്‍ വനിതാ മതിലിന് ഏറ്റവും അനുയോജ്യമായ പേര് വര്‍ഗീയ മതിലെന്നാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മതേതരസമൂഹത്തില്‍ നവോത്ഥാന പാരമ്പര്യമുള്ള ഹൈന്ദവ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി സമത്വ ആഹ്വാനവുമായി വനിതാ മതില്‍ നടത്താനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ബിജെപിയുടെ ശൈലിയാണ്. നവോത്ഥാന പാരമ്പര്യമുള്ള എല്ലാ വിഭാഗങ്ങളുടേയും പ്രത്യേകിച്ച് വനിതകളേയും പങ്കെടിപ്പിക്കാതെ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുത്ത പലസംഘടനകളും സര്‍ക്കാരിന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞ് പിന്‍മാറുകയും ചെയ്തു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിതീര്‍ത്ഥാടനത്തിന്റെ സമാപനവും മന്നത്ത് പത്മനാഭന്റെ ജയന്തിയും വരുന്ന ജനുവരി ഒന്ന് തന്നെ വനിതാ മതില്‍ രൂപീകരണത്തിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത് രണ്ടുസാമൂഹ്യ പരിഷ്‌കര്‍ത്താക്കളോടും കാണിക്കുന്ന അനാദരവാണ്. ഇത് രണ്ടുതീര്‍ത്ഥാടനത്തേയും ഒരുപോലെ ബാധിക്കും. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയത്തില്‍ നിന്നും രക്ഷനേടാന്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വനിതാമതില്‍ ഒരു പാര്‍ട്ടിപരിപാടിയായി മാറ്റാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹസന്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss