|    Dec 19 Wed, 2018 4:54 pm
FLASH NEWS
Home   >  Kerala   >  

മിസോറാം സ്പീക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു

Published : 5th November 2018 | Posted By: G.A.G

ഐസ്‌വാള്‍: മിസോറാം സ്പീക്കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. മിസോറാം സ്പീക്കര്‍ ഹിപ്‌ഹേയ് ആണ് കോണ്‍ഗ്രസില്‍ നിന്ന്്് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസിനെ അമ്പരിപ്പിച്ച് ഹിപ്‌ഹേയിയുടെ പ്രഖ്യാപനം. തന്റെ രാജിക്കത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍ ലാല്‍രിന്‍വാമക്ക് കൈമാറിയതായും അദ്ദേഹം അത് അംഗീകരിച്ചതായും ഹിപ്‌ഹേയ് പറഞ്ഞു.
സപ്തംബര്‍ മുതല്‍ 40അംഗ കോണ്‍ഗ്രസ് നിയമസഭയില്‍ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് അദ്ദേഹം.
ഈ മാസം 28നാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ്.
2013ല്‍ പലക്ക് മണ്ഡലത്തില്‍ നിന്നുമാണ് ഹിപ്‌കേയി മിസോറാം നിയമസഭയിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss