|    Oct 17 Tue, 2017 11:36 am
Home   >  Kerala   >  

കാണാതായ മലയാളികള്‍ വന്നുപോയതിനെക്കുറിച്ച് ശ്രീലങ്കന്‍ സലഫി പഠനകേന്ദ്രം മുഖ്യാധ്യാപകന്‍ വിശദീകരിക്കുന്നു: ഓഡിയോ കേള്‍ക്കാം

Published : 14th July 2016 | Posted By: G.A.G

കേരളത്തില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ യാത്രപുറപ്പെട്ടവരില്‍ മൂന്നു യുവാക്കള്‍ കുടുംബസമേതം ശ്രീലങ്കയിലെ ദാറുസ്സലഫിയ്യ മതപഠനകേന്ദ്രത്തില്‍ എത്തിയിരുന്നതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി യഹ്‌യ, കാസര്‍കോട് പടന്നയിലെ അഷ്ഫാഖ്, തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ് എന്നിവര്‍ പഠനത്തിനായി എത്തിയെന്നും, എന്നാല്‍ സംശയങ്ങളുന്നയിച്ച അവര്‍ തങ്ങളുടെ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ സ്ഥാപനം വിട്ടുവെന്നും ശ്രീലങ്കന്‍ സലഫി ഇന്‍സ്റ്റിറ്റിയൂട്ടിലെ ചീഫ് ലക്ചറര്‍ അബു അബ്ദുര്‍റഹ്മാന്‍ നവാസ് അല്‍ ഹിന്ദി സ്ഥിരീകരിക്കുന്ന വോയ്‌സ് ക്ലിപ്പ് തേജസിന് ലഭിച്ചു.
വിവാദമാവുന്നതു വിശ്വാസത്തിന്റെ വിചിത്ര വഴികള്‍ എന്ന തലക്കെട്ടില്‍ ദമ്മാജ് സലഫിസത്തെക്കുറിച്ച് തിങ്കളാഴ്ച തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ദമ്മാജ് സലഫി വിഭാഗവുമായി ബന്ധപ്പെട്ട സൗദിയിലെ കേന്ദ്രങ്ങളില്‍ നിന്നാണ് ഈ വോയ്‌സ് ക്ലിപ്പ് ലഭിച്ചത്.
ഓഡിയോ കേള്‍ക്കാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക