|    Nov 20 Tue, 2018 11:02 pm
FLASH NEWS

ബന്ധുനിയമയം: മന്ത്രി ജലീലിനെതിരേ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

Published : 6th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ ആരോപ്ണ വിധേയനായ മന്ത്രി കെ ടി ജലീലിനെതിതിരേ മുസ്്‌ലിം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. ചേവായൂരില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ്(സിഎല്‍ജിഎല്‍) വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്. യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധം. മന്ത്രിസഭാ തീരുമാനവും ചട്ടങ്ങളും ലംഘിച്ച് പിതൃസഹോദര പുത്രനു ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമനം നല്‍കിയെന്നാണ് കെ ടി ജലീലിനെതിരായ ആരോപണം. എന്നാല്‍ മുമ്പും ഇത്തരം നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പത്ര പരസ്യം നല്‍കിയും യോഗ്യതയുള്ളവര്‍ അപേക്ഷകരില്‍ ഇല്ലാത്തതിനാലുമാണ് ഡെപ്യൂട്ടേഷനില്‍ അകന്ന ബന്ധുവിനെ നിയമിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss