|    Nov 19 Mon, 2018 12:31 am
FLASH NEWS
Home   >  Kerala   >  

ബന്ധുനിയമനം: മന്ത്രി ജലീലിന്റെ വാദങ്ങള്‍ തെറ്റ്; വിവരാവകാശ രേഖയുണ്ടെന്ന് പി കെ ഫിറോസ്

Published : 7th November 2018 | Posted By: basheer pamburuthi

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്ന മന്ത്രി കെ ടി ജലീലിന്റെ വാദം തെറ്റാണെന്നും ഇത് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചതായും മുസ്്‌ലിം യൂത്ത്‌ലീത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ റീജ്യനല്‍ മാനേജറും അടക്കമുള്ളവരെ ഒഴിവാക്കിയാണ് ജലീലിന്റെ ബന്ധുവായ കെ ടി അദീബിന് നിയമനം നല്‍കിയതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. അദീബ് ഒഴികെ വന്ന എല്ലാ അപേക്ഷകരും സര്‍ക്കാര്‍-പൊതുമേഖല സ്ഥാനങ്ങളിലെ ജീവനക്കാരായിരുന്നു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ തന്നെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ അപേക്ഷ പോലും തള്ളിയാണ് അദീബിന് നിയമനം നല്‍കിയത്. അഭിമുഖത്തിന് വന്ന നാല് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനുള്ള യോഗ്യത ഉണ്ടായിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് അദീബിനെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ഫിറോസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss