|    Nov 20 Tue, 2018 8:57 pm
FLASH NEWS
Home   >  Kerala   >  

മന്ത്രി ജലീലിനെ പുറത്താക്കണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published : 7th November 2018 | Posted By: basheer pamburuthi

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. വ്യക്തമായ സ്വജനപക്ഷപാതമാണ് മന്ത്രി നടത്തിയത്. 1988ലെ അഴിമതി നിരോധന നിയമം 13(1) പ്രകാരം കുറ്റക്കാരനാണ് ജലീല്‍. നിശ്ചിത യോഗ്യതയില്ലാത്തവരെ കിട്ടാനില്ലാത്തിനാലാണ് മന്ത്രിയുടെ ബന്ധുവിനെ അങ്ങോട്ടുചെന്ന് നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത്. ഇത് ശുദ്ധ അസംബന്ധമാണ്. ഒരു ഇന്റര്‍വ്യൂവില്‍ യോഗ്യരായവര്‍ എത്തിയില്ലെങ്കില്‍ അത് റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിക്കുകയാണു വേണ്ടത്. അല്ലാതെ മന്ത്രി ഇറങ്ങിനടന്ന് ആരെയെങ്കിലും നിര്‍ബന്ധിച്ച് വളിച്ചു കൊണ്ടുവരികയല്ല വേണ്ടത്. മന്തിയുടെ ബന്ധു ഡെപ്യൂട്ടേഷന്‍ കിട്ടുന്നതിനു ചട്ടപ്രകാരമുള്ള അപേക്ഷ നല്‍കിയിരുന്നോ? അതില്‍ എന്‍ഒസി വച്ചിരുന്നോ? അത് ധനകാര്യ വകുപ്പ് അറിഞ്ഞിരുന്നോ? തുടങ്ങിയ ചോദ്യങ്ങളടങ്ങുന്ന കത്തില്‍ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന തത്വം ജലീലിന്റെ കാര്യത്തിലും ബാധകമാണെന്നും ഓര്‍മിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss