|    Dec 15 Sat, 2018 12:25 am
FLASH NEWS
Home   >  Districts  >  Kasaragod  >  

മന്ത്രിയുമായി ചര്‍ച്ചയ്‌ക്കെത്തി വാക്കുതര്‍ക്കം; ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍

Published : 20th November 2018 | Posted By: basheer pamburuthi

കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചയ്‌ക്കെന്ന പേരില്‍ എത്തിയ ബിജെപി നേതാക്കള്‍ വാക്കുതര്‍ക്കമുണ്ടാക്കി. ഇതേതുടര്‍ന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ഉള്‍പ്പെടെ ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഹോസ്ദുര്‍ഗ് സ്‌റ്റേഷനിലേക്ക് മാറ്റി. ഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലായിരുന്നു സംഭവം. മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കള്‍ എത്തിയത്. മന്ത്രി ഇവരെ കാണാന്‍ അനുവാദം നല്‍കുകയും ചെയ്തു. ആദ്യം നല്ല നിലയില്‍ തുടങ്ങിയ സംസാരം പിന്നീട് വാക്കുതര്‍ക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നാമജപത്തിലേക്കും നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് പോലിസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് ഗസ്റ്റ് ഹൗസിന് പുറത്തിറക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss