|    Nov 19 Mon, 2018 12:22 am
FLASH NEWS
Home   >  Kerala   >  

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് തീപ്പിടുത്തം : സമഗ്ര പരിശോധന നടത്തുമെന്ന് മന്ത്രി

Published : 3rd November 2018 | Posted By: G.A.G

തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഉണ്ടായ തീപ്പിടുത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന്  മന്ത്രി ടി.പി.രാമകൃഷ്ണന്‍.
സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസും ഫയര്‍ഫോഴ്‌സും സമയോചിതമായ രക്ഷാ നടപടികള്‍ സ്വീകരിച്ചതിനാല്‍ വന്‍ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. 500ല്‍ പരം തൊഴിലാളികളാണ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഏഴു ഫാക്ടറികളില്‍ രണ്ടെണ്ണമാണ് പൂര്‍ണ്ണമായും കത്തി നശിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് ഇതിനോടകം അപകടം സംബന്ധിച്ച പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പും പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവരുടേതുള്‍പ്പെടെ എല്ലാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി ഫാക്ടറി ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുവേ പരാതിരഹിതമായാണ് ഫാക്ടറി പ്രവര്‍ത്തിച്ചു വന്നിട്ടുള്ളതെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടര്‍, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി.പ്രമോദ് തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഫാക്ടറി സന്ദര്‍ശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss