|    Dec 17 Mon, 2018 6:49 am
FLASH NEWS
Home   >  Kerala   >  

മന്ത്രി മാത്യു ടി തോമസ് രാജിവച്ചു: കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

Published : 26th November 2018 | Posted By: sruthi srt

തിരുവനന്തപുരം: ജലവിഭവ വകുപ്പു മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. ഇന്ന് രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറുകയായിരുന്നു.

രണ്ടരവര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ജെഡിഎസ് കേരളാഘടകത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ധാരണപ്രകാരമാണ് മാത്യു ടി തോമസിന്റെ രാജി.മാത്യു ടി തോമസിനു പകരം, പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എ കെ കൃഷ്ണന്‍കുട്ടി മന്ത്രിസഭയിലെത്തും. കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss