|    Dec 15 Sat, 2018 2:04 am
FLASH NEWS
Home   >  Kerala   >  

നിയമസഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തിന് കടകംപള്ളിയുടെ അഭിനന്ദനം

Published : 1st December 2018 | Posted By: G.A.G

കൊല്ലം: നിയമസഭയില്‍ ബഹളം വെച്ച് സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രത്യേക അഭിനന്ദനം. പത്തനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് ഉദ്ഘാടന വേളയിലാണ് പ്രതിപക്ഷത്തിന് ദേവസ്വം മന്ത്രി നന്ദി പറഞ്ഞത്.
നിയമസഭയില്‍ രാവിലെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം ഉണ്ടായിരുന്നു. അതിന്റെ ചര്‍ച്ച നടക്കുകയാണങ്കില്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ താനാണ് മറുപടി പറയേണ്ടത്. ചര്‍ച്ച 12 മണിവരെ നീളുകയും ചെയ്യും. അങ്ങനെയെങ്കില്‍ പത്തനാപുരത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് പ്രതിപക്ഷം ഒന്നു സഹായിച്ച് തന്നത്. അവര്‍ തുടക്കം മുതല്‍ തന്നെ ബഹളമുണ്ടാക്കി. അരമണിക്കൂറിനുള്ളില്‍ തന്നെ സഭ അവസാനിപ്പിച്ചു തന്നു. അതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചത്. അവര്‍ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കില്ലായിരുന്നങ്കില്‍ എന്റെ കാര്യം വിഷമത്തിലായേനെ. പ്രതിപക്ഷത്തിന് എന്റെ നന്ദി-കടകംപ്പളളി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss