|    Nov 13 Tue, 2018 9:59 pm
FLASH NEWS
Home   >  Sports  >  Football  >  

മിഗ്വെല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗല്‍ പൂനെ സിറ്റി പരിശീലകന്‍

Published : 9th August 2018 | Posted By: jaleel mv


ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഐഎസ്എല്‍ ടീം പൂനെ സിറ്റിയുടെ പരിശീലകനെ ട്വിറ്ററില്‍ പ്രഖ്യാപിച്ച് ടീം അധികൃതര്‍. മുന്‍ ഡെല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഗ്വെല്‍ എയ്ഞ്ചല്‍ പോര്‍ച്ചുഗലിനെയാണ് ടീം കോച്ചായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന റാങ്കോ പോപ്പോവിച്ച് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുന്‍ റയല്‍ മാഡ്രിഡ് ബി ടീം പരിശീലകന്‍ കൂടിയായിരുന്ന പോര്‍ച്ചുഗലിനെ പൂനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഡെല്‍ഹി ഡൈനാമോസിന്റെ പരിശീലകനായിരുന്ന മിഗ്വെല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു.തുടര്‍ന്ന് സ്പാനിഷ് ക്ലബ്ബായ ഗ്രനേഡയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത പോര്‍ച്ചുഗലിന് കോര്‍ഡോബ, റയല്‍ വലഡോലിഡ്, റയല്‍ മാഡ്രിഡ് സി ടീം എന്നിവയെ പരിശീലിപ്പിച്ച പരിചയ സമ്പത്തുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss